Unnakkaya /Banana Balls Filled With Coconut


Unnakkaya /Banana Balls Filled With Coconut | Kerala Traditional Snacks | Swati's Food Side Walks

Unnakkaya /Banana Balls Filled With Coconut | Kerala Traditional Snacks | Swati's Food Side Walks Ingredients 1.Banana – 3Nos (Indian Bananas) 2.Cardamom powder – half tbs 3.Cashew nuts and Raisins – 2 tsp 4.Grated coconut – 1 cup 5.Sugar – as per taste 6.Ghees – 1 tb oil . 7. Coconut oil for frying

How to Cook

Boil the banana, peel off the skinand mash well and keep aside.Heat ghee in frying pan and stir-fry cashew nut and raisins along with coconut and cardamom powder together.Add sugar to the mix and stir well. Take it from the flame. Apply a touch of ghee on both the palms. Divide the mashed bananas into evenly sized small balls.Press a little with the help of a thump and stuff the mixture carefully inside and seal both the ends and give a shape of unnakkaya (Shape it into cylinder) Heat oil in a deep bottomed pan and deep fry the bananas into golden yellow in color.

1.ഏത്തപ്പഴം- 3 എണ്ണം നന്നായി വേവിച്ചു ഉടച്ച് എടുത്തത്‌ 2.അണ്ടിപരിപ്പ്- 1tbs( ചെറുതായി നുറുക്കിയത്) 3.ഉണക്ക മുന്തിരി- 1tbs 4.തേങ്ങ ചിരവിയത്- 1 കപ്പ് 5.പഞ്ചസാര- ആവശ്യത്തിന് 6.നെയ്യ്-1tbs 7.ഏലക്ക പൊടിച്ചത്- അര സ്പൂണ്‍ 8.വെളിച്ചെണ്ണ- വറുത്തു കോരി എടുക്കാന്‍

തയാറാക്കുന്ന വിധം
ഒരു ഫ്രയിങ് പാന്‍ ചൂടാക്കി നെയ്യൊഴിച്ച് അതിലേക്ക് അണ്ടിപ്പരിപ്പ് മുന്തിരി എന്നിവ ഇട്ട് ബ്രൌണ്‍ നിറമാവുന്നത് വരെ വഴറ്റുക . ഇതിലേക്ക് ചിരവിയ തേങ്ങയും പഞ്ചസാരയും ഏലക്കാപ്പൊടിയും ഇട്ട് കോരി എടുക്കുക. ഏത്തപ്പഴം നന്നായി കൈകൊണ്ട്‌ ഉടച്ചെടുത്തു ചെറിയ ഉരുളകളാക്കി വക്കുക.രണ്ടു കയ്യിലും അല്പം നെയ്യോ എണ്ണയോ ആക്കണം. ഒരു കയ്യില്‍ ഈ ഉരുള വച്ച് പരത്തുക. (നെയ്യ് കയ്യിലാക്കിയില്ലെങ്കില്‍ ഒട്ടിപിടിക്കും. പരക്കില്ല) . ഇനി ഒരു സ്പൂണ്‍ കൂട്ടെടുത്തു കയ്യില്‍ പരത്തി വച്ച ഏത്തപ്പഴത്തിന്‍റെ നടുക്ക് വക്കുക. ഇനി കൈകൊണ്ട് പതുക്കെ രണ്ടറ്റവും യോജിപ്പിക്കുക. ഇപ്പോൾ ഒരു സിലിണ്ടര്‍ പോലെ ആയിട്ടുണ്ടാവും. ഇനി ഇത് ഒരു ഉന്നക്കായയുടെ പോലെ ഉരുട്ടി എടുക്കുക. ശേഷം എണ്ണയില്‍ വറുത്ത് കോരുക. ചൂടോടെ കഴിക്കാം.

Unnakkaya /Banana Balls Filled With Coconut

Video

​Semiya payasam /Semiya kheer /dessert with vermicelli


​Semiya payasam /Semiya kheer /dessert with vermicelli



Ingredients

1. Vermicelli/Semiya(roasted) - 2 cups 2. Milk - 1 litre 3. Sugar - as per taste 4. Cardamom powder - half teaspoon 5. Ghee - 1 tablespoon 6. Cashew nuts - as per needed 7. Raisins / dried grape - as per taste

How to Cook

First boil milk for an half hour, and make it some thick liquid consistency, by continously stirring. Then add Semiya and cook well. Add enough sugar to the cooked vermicelli- milk mix, wait until sugar completely dissolves. Then add Cardamom powder and off the flame. Heat Ghee and add, Cashew nuts and raisins, saute well add this mix to prepared milk vermicelli payasam. Stir well and serve hot or chilled.

സേമിയ പായസം

ചേരുവകൾ

1. സേമിയ വറുത്തത് - 2 കപ്പ് 2. പാൽ - 1 ലിറ്റർ 3. പഞ്ചസാര - ആവശ്യത്തിന് 4. ഏലക്കാപ്പൊടി - 1/2 ടീസ്പൂൺ 5. നെയ്യ് - 1 ടേബിള്‍സ്പൂൺ 6. അണ്ടിപ്പരിപ്പ് - ആവശ്യത്തിന് 7. ഉണക്ക മുന്തിരി - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ആദ്യം പാൽ നന്നായി ഇളക്കി തിളപ്പിച്ചു കുറച്ചൊന്നു കുറുക്കി എടുക്കുക. പിന്നീട് ഇതിലോട്ട് സേമിയ ചേർത്തു വേവിക്കുക. വെന്തതിനു ശേഷം പഞ്ചസാര ചേര്‍ത്ത് നന്നായി ഇളക്കുക. പഞ്ചസാര നന്നായി അലിഞ്ഞതിനു ശേഷം ഏലക്കാപ്പൊടി ചേർത്തു നന്നായി ഇളക്കി യോജിപ്പിക്കുക, ഗ്യാസ് ഓഫ് ചെയ്യുക. ഇതിന് ശേഷം നെയ്യ് ചൂടാക്കി അണ്ടിപ്പരിപ്പും ഉണക്ക മുന്തിരിയും വഴറ്റി പായസത്തിലേക്ക് ചേർക്കുക. ​

Kerala Style Semiya Payassam | Dessert With Vermicelli | Traditional Recipies | Food Side Walks

Video

Kerala Style Fish Curry Meen Mulakittau Vattichath Food Side Walks

Kerala Style Fish Curry | Meen Mulakittau Vattichath | Kerala Tradictional Cooking | Food Side Walks


Kerala Style Fish Curry | Meen Mulakittau Vattichath | Kerala Tradictional Cooking  |  Food Side Walks

 Ingredients


1.Fish (any choice) - Curry cut pieces 
2.Shallots - 8 nos chopped 
3.Green chilly - 5 nos sliced 
4.Tomato - 3 nos sliced 
5.Ginger - a small piece finely chopped 
6.Garlic pods - 5 nos sliced 
7. Coconut oil 1 tablespoon 
8. Mustard seeds 1 teaspoon 
9. Fenugreek 1 teaspoon 
10. Curry leaves as per taste 
11. Turmeric powder 1 teaspoon 
12. Red Chilli powder 1 tablespoon 
13. Salt as required 
14. Water as required 
15. Malabar tamarind/Indian garcina / Kudam Puli -  2 small pieces 


How to Cook 


Marinate fish pieces with Turmeric powder, red chilli powder and salt for 10 minutes. Then into a vessel heat coconut oil and pop mustard seeds, Fenugreek and curryleaves, saute for a minute. Then add ingredients from 2 to 6 and saute well, after that add salt, tumeric powder and red chilli powder. Add enough water and kudam puli pieces, boil well, then add fish pieces and cook well. Last add some curry leaves and close the vessel, then serve hot with rice



ചോറിനു കൂട്ടാൻ ഒരു സൂപ്പർ മീൻ മുളകിട്ടത് / മീൻ വറ്റിച്ചത്
ചേരുവകൾ 

1.മാന്തൽ/മാന്ത മീൻ /ഏതെങ്കിലും മീൻ ചെറിയ കഷ്ണങ്ങളാക്കിയത് - 7 /8 കഷ്ണങ്ങൾ 
2.പച്ചമുളക് കീറിയത് - 5 എണ്ണം 
3. ചെറിയുള്ളി - 8 എണ്ണം അരിഞ്ഞത് 
4. തക്കാളി അരിഞ്ഞത് - 3 എണ്ണം 
5. ഇഞ്ചി ഒരു ചെറിയ കഷണം ചെറുതായി അരിഞ്ഞത് 
6. വെളുത്തുള്ളി അരിഞ്ഞത് - 5 അല്ലി
7.വെളിച്ചെണ്ണ ഒരു ടേബിള്‍സ്പൂൺ 
8. കടുക് ഒരു ടീസ്പൂൺ 
9. ഉലുവ ഒരു ടീസ്പൂൺ 
10. കറിവേപ്പില ആവശ്യത്തിന് 
11. ഉപ്പ് പാകത്തിന് 
12. മുളകുപൊടി ഒരു ടേബിള്‍സ്പൂൺ 
13 . മഞ്ഞൾപ്പൊടി ഒരു ടീസ്പൂൺ 
14. വെള്ളം ആവശ്യത്തിന് 
15. കുടംപുളി/പുളി 

തയ്യാറാക്കുന്ന വിധം 

കഴുകി വൃത്തിയാക്കിയ മീൻ കഷ്ണങ്ങൾ ആദ്യം ഓരോ ടീസ്പൂൺ മുളക് പൊടിയും മഞ്ഞൾപ്പൊടിയും പാകത്തിന് ഉപ്പും ചേര്‍ത്ത് നന്നായി പുരട്ടി ഒരു 10 മിനിറ്റ് മാറ്റി വെക്കുക. പിന്നീട് ഒരു മൺചട്ടി ചൂടാക്കി 
വെളിച്ചെണ്ണ ഒഴിച്ച് കടുകും ഉലുവയും പൊട്ടിക്കുക, ഇതിലേക്ക് പീന്നീട് കറിവേപ്പിലയും ചേർത്തു ഇളക്കുക. പിന്നീട് 2 മുതൽ 6 വരെയുള്ള ചേരുവകൾ ചേർത്ത് നന്നായി വഴറ്റുക. ഇതിലേക്ക് 11 മുതൽ 13 വരെയുള്ള ചേരുവകൾ ചേർത്ത് വീണ്ടും വഴറ്റുക. ഈ ചേരുവകൾ നന്നായി വഴറ്റിയതിനു ശേഷം ആവശ്യത്തിന് വെള്ളവും 2 ചെറിയ കഷ്ണം കുടംപുളിയും ചേര്‍ത്ത് നന്നായി തിളപ്പിക്കുക. പിന്നീട് മീൻ കഷ്ണങ്ങൾ ചേർത്തു വേവുന്ന വരെ തിളപ്പിക്കുക. വെന്തതിനു ശേഷം കറിവേപ്പില ചേർത്തു അടച്ചു വെക്കുക.

Kerala Style Fish Curry Meen Mulakittau Vattichath  Food Side Walks


Video


Tasty tomato and lady's finger /okra / bhindi Curry for rice

Tasty tomato and lady's finger /okra / bhindi Curry for rice 


Ingredients 

1.Tomato -  2 or 3 medium size sliced 
2.Lady's finger - 8 nos sliced 
3.Green chilly -  6 nos sliced 
4.Ginger - a small piece finely chopped 
5.Turmeric powder - half tablespoon 
6.Red  Chilli powder - one teaspoon 
7.Salt as per taste 
8.Water as required 
9.Coconut paste (grinded half portion) 
10.Coconut oil half tablespoon 
11.Mustard seeds 1 teaspoon 
12.Fenugreek half teaspoon 
13.Red Chilli 2 nos 
14.Curry leaves as per taste 

How to Cook 


Cook Ingredients from 1 to 7 with enough water, then add coconut paste, Curry leaves and boil for 1 minute. Remove the vessel from gas and put an iron kadaayi and heat coconut oil, then pop mustard seeds, fenugreek, red chilies and Curry leaves, add this mix into prepared Curry and stir well. Serve hot with rice



നാടൻ തക്കാളി വെണ്ടക്ക കറി 

ചേരുവകൾ 

1.തക്കാളി 2 1/2 എണ്ണം അരിഞ്ഞത് 
2.വെണ്ടക്ക 7-8 എണ്ണം അരിഞ്ഞത് 
3.പച്ചമുളക് 6 എണ്ണം നീളത്തിൽ അരിഞ്ഞത് 
4.ഇഞ്ചി ഒരു ചെറിയ കഷണം ചെറുതായി അരിഞ്ഞത് 
5.മഞ്ഞൾപ്പൊടി അര ടേബിള്‍സ്പൂൺ 
6.മുളക് പൊടി 1 ടീസ്പൂൺ 
7.ഉപ്പ് ആവശ്യത്തിന് 
8.വെള്ളം ആവശ്യത്തിന് 
9.തേങ്ങ അരച്ചത് അര മുറി
10.വെളിച്ചെണ്ണ 1/2 ടേബിള്‍സ്പൂൺ 
11.കടുക് 1 ടീസ്പൂൺ 
12.ഉലുവ 1/2 ടീസ്പൂൺ 
13.ചുവന്ന മുളക് 2 എണ്ണം 
14.കറിവേപ്പില ആവശ്യത്തിന് 

തയ്യാറാക്കുന്ന വിധം 

1 മുതൽ 7 വരെയുള്ള ചേരുവകൾ ആവശ്യത്തിന് വെള്ളം ചേര്‍ത്ത് അടച്ചു വെച്ച് നന്നായി വേവിക്കുക. വെന്തതിനു ശേഷം തേങ്ങ അരച്ചതു ചേർത്ത് 1 മിനിറ്റ് തിളപ്പിക്കുക, ഇതിലോട്ട് കുറച്ച് കറിവേപ്പിലയും ചേർക്കുക. പിന്നീട് ഇരുമ്പ് ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടായതിനു ശേഷം കടുകും ഉലുവയും പൊട്ടിച്ച് ചുവന്ന മുളകും കറിവേപ്പിലയും ചേർത്തു  നന്നായി വഴറ്റി കറിയിലേക്ക് ചേർക്കുക. 

Tasty tomato and lady's finger /okra / bhindi Curry for rice 

Watch Video


LONG GREEN BEANS STIR FRY | Pachapayar upperi

LONG GREEN BEANS STIR FRY | Pachapayar upperi | Kerala Traditional Recipies | Food Side Walks


Ingredients 


1.Long green beans/pachappayar/achinga - a handful chopped well
2. Shallots - 6nos chopped 
3 . Green chilly-  4nos chopped 
4.  Turmeric powder 1 teaspoon 
5. Salt as per taste 
6. Coconut oil 1 tablespoon 
7. Mustard 1 teaspoon 
8. Red Chilli 2 nos

How to Cook 

Heat coconut oil and pop mustard seeds and green chillies. Then add all the ingredients from 1 to 5 and stir well. Close the lid and later stir well,cook well. 
Note_ add some grated coconut in the end for extra taste.

പയർ ഉപ്പേരി /അച്ചിങ്ങ തോരൻ

ചേരുവകൾ 
1.അച്ചിങ്ങ /പച്ചപ്പയർ - 1 കൈപ്പിടി ചെറുതായി അരിഞ്ഞത് 
2.പച്ചമുളക് - 4-5 എണ്ണം നീളത്തിൽ അരിഞ്ഞത് 
3.ചെറിയുള്ളി ചെറുതായി അരിഞ്ഞത് - 5/6 എണ്ണം 
4.മഞ്ഞൾപ്പൊടി - ഒരു ടീസ്പൂൺ
5.ഉപ്പ് പാകത്തിന് 
6.വെളിച്ചെണ്ണ - 1 ടേബിള്‍സ്പൂൺ 
7.കടുക്- 1 ടീസ്പൂൺ 
8.ചുവന്ന മുളക് - 2 എണ്ണം 

തയ്യാറാക്കുന്ന വിധം 
വെളിച്ചെണ്ണ ചൂടാക്കി കടുകും ചുവന്ന മുളകും പൊട്ടിക്കുക. ഇതിലേക്ക് 1 മുതൽ 5 വരെയുള്ള ചേരുവകൾ നന്നായി യോജിപ്പിച്ച് ചേർക്കുക,   നന്നായി ഇളക്കിയതിനു ശേഷം അടച്ചു വെച്ച് വേവിക്കുക.  ഇടയ്ക്കിടയ്ക്ക്, നന്നായി വേവുന്ന വരെ ഇളക്കുക.


LONG GREEN BEANS STIR FRY | Pachapayar upperi

Watch Video


Varatharacha Chikken Curry/No Coconut Added

Varatharacha Chikken Curry/No Coconut Added | 

                                                                                                     

Ingredients 

1.Chicken Curry cut cleaned -1kg
2. Turmeric powder 1 tablespoon 
3. Red Chilli powder 2 tablespoon 
4. Salt as per needed 
5. Onion sliced 2 medium sized 
6. Tomato sliced 2 medium sized 
7. Potato sliced 1 big sized 
8. Green chilly 4 to 5 nos
9. Ginger chopped 1 tablespoon 
10. Garlic chopped 5 to 6 nos
11. Curry leaves as per taste
12. Coconut oil 2 tablespoon 
To make the dry fried paste 
13. Coconut oil half tablespoon 
14. Coriander seeds 1 tablespoon 
15. Pepper pods 1 tea spoon 
16. Red chilly 8 to 10 nos
17. Garlic pods 8 to 10nos 
18. Shallots 6 to 7 nos
19. Curry leaves as per taste 
20. Water as required 

How to Cook


First Marinate cleaned chicken  with Turmeric, salt and chilli powder for 10 to 20 minutes. Then in an iron kadaayi /pan add coconut oil and heat well, then add the ingredients from 14 to 19 and dry roast well. Then cool it to room temperature and grind to a paste by  adding some water. Add this grinded paste and ingredients from 5 to 11 in chicken and mix well, keep it aside for 5 to 10 minutes. 
After 10 minutes, into another vessel /pan first add coconut oil and then add all the marinated chicken with half cup of water and cook well by closing the lid. Please check the chicken in between and stir well.  At last top it up with Curry leaves and serve hot with rice, puttu, chappathi etc. 

ഉരുളക്കിഴങ്ങ് ഇട്ടു വച്ച നല്ല നാടൻ ചിക്കൻ കറി/തേങ്ങ ചേർക്കാതെ വറുത്തരച്ച ചിക്കൻ കറി 

ചേരുവകൾ 

1.ചിക്കൻ-1 kg കഴുകി വൃത്തിയാക്കി ചെറുതായി മുറിച്ചത് 
2. മഞ്ഞൾപ്പൊടി 1 ടേബിള്‍സ്പൂൺ 
3. മുളകുപൊടി 2 ടേബിള്‍സ്പൂൺ 
4 . ഉപ്പ് പാകത്തിന് 
5. വലിയുള്ളി 2 എണ്ണം അരിഞ്ഞത് 
6. തക്കാളി 2 എണ്ണം അരിഞ്ഞത്
7. ഉരുളക്കിഴങ്ങ് ഒരു വലുത് അരിഞ്ഞത്
8.പച്ചമുളക് 4-5,എണ്ണം 
9. ഇഞ്ചി അരിഞ്ഞത് ഒരു ടേബിള്‍സ്പൂൺ 
10.വെളുത്തുള്ളി 5-6 എണ്ണം ചെറുതായി അരിഞ്ഞത് 
11. കറിവേപ്പില ആവശ്യത്തിന് 
12. വെളിച്ചെണ്ണ 2 ടേബിള്‍സ്പൂൺ 
വറത്തരക്കാൻ വേണ്ട ചേരുവകൾ 
13. വെളിച്ചെണ്ണ- 1/2 ടേബിള്‍സ്പൂൺ 
14. മല്ലി -  1 ടേബിള്‍സ്പൂൺ 
15. കുരുമുളക് - 1 ടീസ്പൂൺ 
16. ചുവന്ന മുളക് - 8 - 10 എണ്ണം 
17. വെളുത്തുള്ളി - 8-10 അല്ലി
18. ചെറിയുള്ളി - 6-7 എണ്ണം 
19. കറിവേപ്പില - ആവശ്യത്തിന് 
20. വെള്ളം - ആവശ്യത്തിന് 

തയ്യാറാക്കുന്ന വിധം 

കഴുകി വൃത്തിയാക്കിയ ചിക്കൻ ഉപ്പും മഞ്ഞൾപ്പൊടിയും മുളക് പൊടിയും ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ചു അടച്ചു 10-20 മിനിറ്റ് മാറ്റി വെക്കുക. 
പിന്നീട് ഒരു ഇരുമ്പ് ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് 
14 മുതൽ 19 വരെയുള്ള ചേരുവകൾ ചേർത്ത് ഇളക്കി വറുത്തെടുക്കുക. ചൂടാറിയതിനു ശേഷം ഈ കൂട്ട് കുറച്ചു വെള്ളം ചേര്‍ത്ത് നന്നായി അരച്ച് എടുക്കുക. പിന്നീട് മാറ്റി വെച്ച ചിക്കനിലേക്ക് ഈ വറുത്തരച്ച അരപ്പും 5 മുതൽ 11 വരെയുള്ള ചേരുവകളും കുറച്ചു വെളിച്ചെണ്ണയും ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ചു 5-10 മിനിറ്റ് വീണ്ടും വെക്കുക. 
ശേഷം ഗ്യാസിൽ, അടി കട്ടിയുള്ള ഒരു പാത്രത്തിലോട്ട് എല്ലാ മസാലകളും യോജിപ്പിച്ചു വച്ച ചിക്കൻ ഇട്ട് അര കപ്പ് വെള്ളവും ചേര്‍ത്ത് അടച്ചു വെച്ച് വേവിക്കുക. ഇടയ്ക്കിടയ്ക്ക് ഇളക്കി കൊടുക്കുക, വെന്തു കഴിഞ്ഞാൽ ആവശ്യത്തിന് കറിവേപ്പില ചേർക്കുക.                                                                                           

Varatharacha Chikken Curry/No Coconut Added |                                                                                                                                                                                                                                          Video

      

Varatharacha Chikken Curry/No Coconut Added | Kerala Traditional Recipie...

Easy Pumpkin Olan/Curry for rice/Bachelor's special/no coconut added

Easy Pumpkin Olan/Curry for rice/Bachelor's special/no coconut added 


1. Pumpkin/mathanga - thin sliced a cup
2. Green chillies- 3 or 4nos
3. Salt -  as required
4. Water -  as required
5. Coconut oil -  one table spoon
6. Mustard seeds - half table spoon
7. Red Chilli - 2 nos
8. Curry leaves - as per taste 


How to Cook 


Cook pumpkin slices with enough water, green chillies and salt.
Heat coconut oil, pop some mustard seeds add green chillies and curry leaves saute for a minute then add this to the cooked pumpkin curry. Serve hot with rice.     
                         

                                                                                           
 തേങ്ങാപ്പാൽ ചേർക്കാത്ത മത്തങ്ങ ഓലൻ/മത്തങ്ങ കറി /ബാച്ചിലേർസ് സ്പെഷ്യൽ

1.മത്തങ്ങ - 1 കപ്പ് ചെറുതായി അരിഞ്ഞത്
2. പച്ചമുളക് - 3 എണ്ണം
3. ഉപ്പ് - പാകത്തിന്
4. വെള്ളം - ആവശ്യത്തിന്

കടുക് വറക്കാൻ

5. വെളിച്ചെണ്ണ - 1 ടേബിള്‍സ്പൂൺ
6. കടുക്- 1/2
ടേബിള്‍സ്പൂൺ
7. ചുവന്ന മുളക് - 2 എണ്ണം
8. കറിവേപ്പില - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം Watch Video 

1 മുതൽ 3 വരെയുള്ള ചേരുവകൾ ആവശ്യത്തിന് വെള്ളം ചേര്‍ത്ത് നന്നായി വേവിക്കുക. ഇതിലേക്ക് വെളിച്ചെണ്ണ ചൂടാക്കി 6,7,8 ചേരുവകൾ ചേർത്ത് വറുത്തിടുക.            

KERALA STYLE COLOCASIA/ CHEMBU/ TARO ROOT CURRY

KERALA STYLE COLOCASIA/ CHEMBU/ TARO ROOT CURRY




Ingredients




Small Colocasia / Chembu: 10 – 12 nos

Coconut (grinded well): half part

Tamarind soaked water: half cup

Turmeric powder: half tablespoon

Red chilly powder: one tablespoon

Salt: as per taste

Water: as required

Mustard seeds: half tablespoon

Fenugreek seeds: one pinch

Red chilly: one or two nos

Curry leaves: as per taste

Coconut oil: one tablespoon



How to cook




First peel of the skin and rinse  colocasia with enough water,( to avoid itching at the time of cleaning use kitchen cleaning gloves) salt and turmeric powder, then into this add soaked tamarind water ,red chilli powder and cook for 3 minutes. After everything cooks well add coconut grinded paste and boil for a minute. Add some curry leaves, close with a lid and off the flame. Heat some coconut oil in a pan add mustard seeds, fenugreek seeds, red chillies and curry leaves , saute well and add this to the curry. Mix well and serve hot with rice.

നല്ല നാടൻ ചേമ്പ് കറി / പാൽ ചേമ്പ് കറി 


ചേരുവകൾ 

ചേമ്പ്/ഉണ്ട ചേമ്പ്/പാൽ ചേമ്പ് - 10/12 എണ്ണം 
തേങ്ങ അരച്ചത് - അര മുറി 
പുളി പിഴിഞ്ഞത് - അ കപ്പ് 
മഞ്ഞൾപ്പൊടി -അര ടേബിള്‍സ്പൂൺ
മുളക് പൊടി - 1 ടേബിള്‍സ്പൂൺ
ഉപ്പ് - പാകത്തിന് 
വെള്ളം- ആവശ്യത്തിന് 
കടുക്- അര ടേബിള്‍സ്പൂൺ
ഉലുവ - ഒരു നുള്ള് 
ചുവന്ന മുളക് - 1-2 എണ്ണം 
കറിവേപ്പില - ആവശ്യത്തിന് 
വെളിച്ചെണ്ണ - 1 ടേബിള്‍സ്പൂൺ

തയ്യാറാക്കുന്ന വിധം 

കഴുകി വൃത്തിയാക്കിയ ചേമ്പ് ആദ്യം പാകത്തിന് ഉപ്പും വെള്ളവും മഞ്ഞൾപ്പൊടിയും ചേർത്തു നന്നായി വേവിക്കുക. പിന്നീട് ഇതിലോട്ട് പുളി വെള്ളവും മുളക് പൊടിയും ചേർത്ത്  തിളപ്പിക്കുക. എല്ലാ നന്നായി തിളപ്പിച്ചതിനു ശേഷം തേങ്ങ അരച്ചതും പാകത്തിന് വെള്ളവും ചേര്‍ത്ത് ഒരു മിനിറ്റ് തിളപ്പിച്ചു ഗ്യാസ് ഓഫ് ചെയ്യുക. 
ഇതിനുശേഷം ഒരു ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടായതിനു ശേഷം കടുകും ഉലുവയും പൊട്ടിക്കുക, പീന്നീട് ചുവന്ന മുളകും കറിവേപ്പിലയും ചേർത്തു നന്നായി വഴറ്റി കറിയിലേക്ക് ചേർക്കുക.

KERALA STYLE COLOCASIA/TARO ROOT CURRY


Watch Video



Breadfruit Fry with Dry Roasted Coconut mix

Breadfruit Fry with Dry Roasted Coconut mix

Breadfruit/Kadachakka/sheemachakka thoran /with dry roasted coconut mix


Ingredients


1.Breadfruit or Kadachakka half portion of a medium size sliced 
2. Shallots chopped 10 - 12 nos
3. Green chilly 4nos
4. Ginger a small piece finely chopped 
5. Turmeric powder half teaspoon 
6. Salt to taste 
7. Water as required

For dry roasted coconut mix

8. Grated coconut one cup 
9. Red Chilli 5 -  6 nos
10. Shallots 2nos 
11.  Coriander seeds 5 - 6nos 
12. Pepper 7 nos 
13. Curry leaves as per taste 
14. Coconut oil

How to Cook 



Cook all the ingredients from 1 to 6 with enough water. At the same time dry roast all the ingredients from 8 to 13 in coconut oil and crush this mix without adding water in a blender jar. Then  add this roasted coconut crushed mix into the well cooked breadfruit mix and close the lid for 3 minutes. After that off the flame and add some curry leaves, one spoon coconut oil and mix well.  Serve hot with rice. 


Please note : can use potatoes with the same recipe

Cooking Recipies



കടച്ചക്ക /ശീമച്ചക്ക തോരൻ 

ചേരുവകൾ 

1.കടച്ചക്ക പകുതി ഭാഗം 
2.ചെറിയുള്ളി ചെറുതായി അരിഞ്ഞത് 10-15 
3.പച്ചമുളക് നാലെണ്ണം 
4.ഇഞ്ചി ഒരു ചെറിയ കഷണം
5.മഞ്ഞൾപ്പൊടി 1/2 ടീസ്പൂൺ
6.വെള്ളം ആവശ്യത്തിന് 
7. ഉപ്പ് 

വറുത്ത് പൊടിക്കാൻ

8.തേങ്ങ ചിരകിയത് ഒരു കപ്പ് 
9.ചുവന്ന മുളക് 5-6 എണ്ണം
10.ചെറിയുള്ളി 2 എണ്ണം 
12.കുരുമുളക് 7 എണ്ണം
12.മല്ലി 5-6 എണ്ണം
13.കറിവേപ്പില ആവശ്യത്തിന് 
14. വെളിച്ചെണ്ണ 

തയ്യാറാക്കുന്ന വിധം 

കടച്ചക്ക തൊലി കളഞ്ഞു കഴുകി വൃത്തിയാക്കി ചെറുതായി അരിഞ്ഞെടുക്കുക. പിന്നീട് 2 മുതൽ 7 വരെയുള്ള ചേരുവകൾ ചേർത്ത് അടച്ചു വെച്ച് വേവിക്കുക. കടച്ചക്ക വേവുന്ന സമയംകൊണ്ട് 8-13 വരെയുള്ള ചേരുവകൾ ഒരു ഇരുമ്പിന്റെ ചീനച്ചട്ടിയിൽ ഒരു ചെറിയ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് നന്നായി വറുത്തെടുക്കുക. ഈ കൂട്ട് നന്നായി ചൂടാറിയതിനു വെള്ളം ചേർക്കാതെ ചെറുതായൊന്നു പൊടിച്ചെടുക്കുക. വേവിച്ച കടച്ചക്ക കൂട്ടിലോട്ട് വറുത്തെടുത്ത മിശ്രിതം ചേർത്തു 3 മിനിറ്റ് അടച്ചു വെച്ച് വീണ്ടും വേവിക്കുക. ശേഷം ഗ്യാസ് ഓഫ് ചെയ്തു കറിവേപ്പിലയും വെളിച്ചെണ്ണയും ചേർത്തു നന്നായി ഇളക്കി യോജിപ്പിക്കുക. 
Note : കടച്ചക്കയ്ക്ക് പകരം ഉരുളക്കിഴങ്ങ് ഉപയോഗിച്ചും ഈ വിഭവം ചെയ്യാം 


Breadfruit Fry with Dry Roasted Coconut mix


Watch Video




Kerala Style Potato stir Fry with Coconut

Kerala Style Potato stir Fry with Coconut 



Ingredients


Potato 3 medium size Shallots 15 to 20 nos Green chilly 5 Salt as per taste Curry leaves as per taste Coconut scrapped one cup Coconut oil 1 table spoon How to Cook
Chop potatoes and shallots in small pieces. In a cooking vessel add potatoes, shallots, green chilly, salt and water and mix well. Boil all these for 15 minutes and cook potatoes well. When the potatoes cooked well add some Curry leaves, scrapped coconut and coconut oil and close the vessel with a lid and off the flame. After 2 or 3 minutes remove the lid and stir well

ചേരുവകൾ

ഉരുളക്കിഴങ്ങ് 3 എണ്ണം ചെറിയുള്ളി 15 - 20 എണ്ണം പച്ചമുളക് 5 എണ്ണം ഉപ്പ് പാകത്തിന് കറിവേപ്പില ആവശ്യത്തിന് വെളിച്ചെണ്ണ 1 വലിയ സ്പൂൺ തേങ്ങ ചിരകിയത് ഒരു കപ്പ് വെള്ളം ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

കഴുകി വൃത്തിയാക്കി ചെറുതായി അരിഞ്ഞ ആദ്യത്തെ 3 ചേരുവകൾ പാകത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത് നന്നായി വേവിക്കുക. ശേഷം ഇതിലേക്ക് 5,6,7 ചേരുവകൾ ചേർത്ത് അടച്ചു വെച്ച് ഗ്യാസ് ഓഫ് ചെയ്യുക. 2 മിനുട്ട് കഴിഞ്ഞ് അടപ്പ് മാറ്റി നന്നായി ഇളക്കി യോജിപ്പിക്കുക.

Kerala Style Potato Stir Fry with Coconut

Video



How to Cook Broken rice Jaggery Payassam


How to Cook Broken rice Jaggery Payassam | Kerala Traditional Cooking Recipies






Broken rice jaggery Payasam/ dessert with rice 

Ingredients 

1. Brown broken rice 1 and half cup 
2. Jaggery cubes 10-13 nos
3. Thick coconut milk half cup
4. Thin coconut milk 1  cup
5. Ghee half cup
6. Small pieces of coconut quarter cup 
7. Cumin seeds a pinch 
8. Cardamom 3 to 4
9. Water as per needed 
10. Salt a pinch 

How to Cook

Cook the rice with enough water and add liquefied jaggery, ghee and boil for 3 minutes. Then add thin coconut milk and boil and check the sweetness. After that add the thick coconut milk, cumin and cardamom powder and pinch of salt and stir well. At last add coconut pieces roasted in ghee and serve chill.

നെല്ലുകുത്തരി/നുറുക്കലരി പായസം

ചേരുവകൾ 

1. നുറുക്കലരി ഒന്നരക്കപ്പ്
2. ശർക്കര  10-13 കട്ട
3. ഒന്നാം പാൽ അരക്കപ്പ്
4. രണ്ടാം പാൽ ഒരു കപ്പ്
5. നെയ്യ് അരക്കപ്പ്
6. തേങ്ങാക്കൊത്ത് കാൽക്കപ്പ്
7. നല്ല ജീരകം ഒരു നുള്ള്
8. ഏലക്ക 2/3 എണ്ണം
9. വെള്ളം ആവശ്യത്തിന്
10. ഉപ്പ് പാകത്തിന്

തയ്യാറാക്കുന്ന വിധം 

കഴുകി വൃത്തിയാക്കിയ അരി ആവശ്യത്തിന് വെള്ളം ചേര്‍ത്ത് നന്നായി വേവിക്കുക. ഇതിലേക്ക് ശർക്കര ഉരുക്കിയതും നെയ്യും ചേർത്തു നന്നായി തിളപ്പിക്കുക. അതിന് ശേഷം രണ്ടാം പാൽ ചേർത്തു ഒരു മിനിറ്റ് വീണ്ടും തിളപ്പിക്കുക. അവസാനമായി ഒന്നാം പാലും, ജീരകവും ഏലക്കായും പൊടിച്ചതും, ഒരു നുള്ള് ഉപ്പും ചേർത്തു നന്നായി ഇളക്കി ഗ്യാസ് ഓഫ് ചെയ്യുക. ഇതിന് ശേഷം നെയ്യിൽ വറുത്തെടുത്ത തേങ്ങാക്കൊത്ത് ചേർത്തു നന്നായി ഇളക്കി യോജിപ്പിക്കുക.


Broken rice jaggery Payasam/ dessert with rice 

Video 




About Us

About Me 


        I am Swathi, and this is my blog Food Side Walks; my world of cooking. My Blog is all about Kerala traditional and regional kind of home cooking with a personal touch. This Channel gives some new idea about Kerala recipes for beginners in cooking. 
      
 Food Side Walks mainly promotes daily home based cooking recipes. In video Tutorial I am using my mother tongue, Malayalam, for my cooking videos. Hope you feel the same enjoyment that I felt when I created them. So enjoy each moment of Cooking. Do what you love and love what you do.
 

About The Blog 

 
    Food Side Walks is an entertainment brand dedicated to today's passionate food lover. For food people, by food people, Food Side Walks is the answer to a growing hunger for more content devoted to food and cooking in every dimension from Kerala cuisines. Food Side Walks is here to teach you simple and practical recipes that carry out the authenticity of Kerala Style cooking. 
     
    
        For new cooks and cooks new to Kerala Style cooking, the combination of video tutorials and written recipes will make it easier for you to understand the fundamentals in cooking Kerala dishes. And even chefs will pick up new techniques that will make cooking easier and more flavorful. Kerala Style cooking is not complicated and I will show you creative variations that you can experiment with. Half the fun of cooking is experimenting, so give it a try and make these dishes uniquely your own !

Youtube

Follow Us

Popular Posts