Kerala Style Fish Curry Meen Mulakittau Vattichath Food Side Walks

Kerala Style Fish Curry | Meen Mulakittau Vattichath | Kerala Tradictional Cooking | Food Side Walks


Kerala Style Fish Curry | Meen Mulakittau Vattichath | Kerala Tradictional Cooking  |  Food Side Walks

 Ingredients


1.Fish (any choice) - Curry cut pieces 
2.Shallots - 8 nos chopped 
3.Green chilly - 5 nos sliced 
4.Tomato - 3 nos sliced 
5.Ginger - a small piece finely chopped 
6.Garlic pods - 5 nos sliced 
7. Coconut oil 1 tablespoon 
8. Mustard seeds 1 teaspoon 
9. Fenugreek 1 teaspoon 
10. Curry leaves as per taste 
11. Turmeric powder 1 teaspoon 
12. Red Chilli powder 1 tablespoon 
13. Salt as required 
14. Water as required 
15. Malabar tamarind/Indian garcina / Kudam Puli -  2 small pieces 


How to Cook 


Marinate fish pieces with Turmeric powder, red chilli powder and salt for 10 minutes. Then into a vessel heat coconut oil and pop mustard seeds, Fenugreek and curryleaves, saute for a minute. Then add ingredients from 2 to 6 and saute well, after that add salt, tumeric powder and red chilli powder. Add enough water and kudam puli pieces, boil well, then add fish pieces and cook well. Last add some curry leaves and close the vessel, then serve hot with rice



ചോറിനു കൂട്ടാൻ ഒരു സൂപ്പർ മീൻ മുളകിട്ടത് / മീൻ വറ്റിച്ചത്
ചേരുവകൾ 

1.മാന്തൽ/മാന്ത മീൻ /ഏതെങ്കിലും മീൻ ചെറിയ കഷ്ണങ്ങളാക്കിയത് - 7 /8 കഷ്ണങ്ങൾ 
2.പച്ചമുളക് കീറിയത് - 5 എണ്ണം 
3. ചെറിയുള്ളി - 8 എണ്ണം അരിഞ്ഞത് 
4. തക്കാളി അരിഞ്ഞത് - 3 എണ്ണം 
5. ഇഞ്ചി ഒരു ചെറിയ കഷണം ചെറുതായി അരിഞ്ഞത് 
6. വെളുത്തുള്ളി അരിഞ്ഞത് - 5 അല്ലി
7.വെളിച്ചെണ്ണ ഒരു ടേബിള്‍സ്പൂൺ 
8. കടുക് ഒരു ടീസ്പൂൺ 
9. ഉലുവ ഒരു ടീസ്പൂൺ 
10. കറിവേപ്പില ആവശ്യത്തിന് 
11. ഉപ്പ് പാകത്തിന് 
12. മുളകുപൊടി ഒരു ടേബിള്‍സ്പൂൺ 
13 . മഞ്ഞൾപ്പൊടി ഒരു ടീസ്പൂൺ 
14. വെള്ളം ആവശ്യത്തിന് 
15. കുടംപുളി/പുളി 

തയ്യാറാക്കുന്ന വിധം 

കഴുകി വൃത്തിയാക്കിയ മീൻ കഷ്ണങ്ങൾ ആദ്യം ഓരോ ടീസ്പൂൺ മുളക് പൊടിയും മഞ്ഞൾപ്പൊടിയും പാകത്തിന് ഉപ്പും ചേര്‍ത്ത് നന്നായി പുരട്ടി ഒരു 10 മിനിറ്റ് മാറ്റി വെക്കുക. പിന്നീട് ഒരു മൺചട്ടി ചൂടാക്കി 
വെളിച്ചെണ്ണ ഒഴിച്ച് കടുകും ഉലുവയും പൊട്ടിക്കുക, ഇതിലേക്ക് പീന്നീട് കറിവേപ്പിലയും ചേർത്തു ഇളക്കുക. പിന്നീട് 2 മുതൽ 6 വരെയുള്ള ചേരുവകൾ ചേർത്ത് നന്നായി വഴറ്റുക. ഇതിലേക്ക് 11 മുതൽ 13 വരെയുള്ള ചേരുവകൾ ചേർത്ത് വീണ്ടും വഴറ്റുക. ഈ ചേരുവകൾ നന്നായി വഴറ്റിയതിനു ശേഷം ആവശ്യത്തിന് വെള്ളവും 2 ചെറിയ കഷ്ണം കുടംപുളിയും ചേര്‍ത്ത് നന്നായി തിളപ്പിക്കുക. പിന്നീട് മീൻ കഷ്ണങ്ങൾ ചേർത്തു വേവുന്ന വരെ തിളപ്പിക്കുക. വെന്തതിനു ശേഷം കറിവേപ്പില ചേർത്തു അടച്ചു വെക്കുക.

Kerala Style Fish Curry Meen Mulakittau Vattichath  Food Side Walks


Video


No comments:

Post a Comment

Youtube

Follow Us

Popular Posts